കൊച്ചി മേയര്‍ അധികാരത്തില്‍ വന്നിട്ട് ഏകദേശം ഒരു മാസം ആകാന്‍ പോകുന്നു. റോഡുകളുടെ സ്ഥിതി ഒട്ടും മെച്ചപ്പെട്ടിട്ടില്ല. മെച്ചപ്പെടും എന്ന് കരുതുന്നു. ഒന്ന് വേഗം ആയിരുന്നെങ്കില്‍ വണ്ടിയുടെ ബുഷ് മാറ്റാതെ ഒപ്പിക്കാമായിരുന്നു. എന്താണ് പ്രശ്നം. പൈസ ഇല്ലേ. ഞങ്കള്‍ തരുന്ന ഇന്‍കം കരം, വാഹന കരം, വീട് കരം എന്നീ എല്ലാ കരങ്ങളും എവിടെക്കാണ് പോകുന്നുത്. എറണാകുളത്തും കല്മാടി രാജാ മാര്‍ ഉണ്ടോ. പച്ചാളത് ഡോമിനിക് വന്നപ്പോഴും റോഡ്ന്റെ കാര്യം ആണ് ആദ്യം പറഞ്ഞത്. പിന്നെ ഒന്നും സംഭവിച്ചില്ല. അവിടെ ഇപ്പോള്‍ റോഡ് ഇല്ല. ച്റ്റൂര്‍ റോഡ് പോളിഞ്ചു കുളം ആയി, എന്നിട്ടും ഡോമിനിക് അനങ്ങിയിട്ടില്ല. നിങ്ങളും അതുപോലെ ആകുമോ എന്നാണ് ഭയം.
0 comments:
Post a Comment