പ്രിയപ്പെട്ടവരേ,
എറണാകുളം നഗരം, അറബിക്കടലിന്റെ റാണി എന്നാ പേര് അന്വര്‍ത്ഥം ആക്കുമാര്‍ മനോഹരി ആയിരിക്കുന്നു. റോഡുകള്‍ വളരെ നന്നായിരിക്കുന്നു. റോഡുകളില്‍ സിങ്ങപൂരിലും, ദുബായിലും കാണുന്ന രീതിയില്‍ രാത്രിയില്‍ മിന്നുന്ന വരകള്‍ ഇട്ടിരിക്കുന്നു. വഴികള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ എല്ലായിടത്തും സ്ഥാപിച്ചിരിക്കുന്നു. അടുത്ത കാലത്തൊന്നും വഴികള്‍ ഇത്ര മെച്ചപ്പെട്ടു കണ്ടിട്ടില്ല. ഉച്ചിഷ്ടം വഴിയരികില്‍ നിക്ഷേപിച്ചാല്‍ പിഴ തീര്‍ച്ച. പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചാലും, മദ്യപിച്ചു വണ്ടി ഓടിച്ചാലും മിക്കവാറും പിടിക്കപെടും. ഷാഡോ പോലീസ് വേഷം മാറിയും കറങ്ങുന്നുണ്ട്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജന നേതാക്കന്മാര്കും, ഉദ്യോഗസ്തന്മാര്കും, ജോലിക്കാര്‍കും, നികുതി കൊടുക്കുന്ന ജനങ്ങള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ഹൈബി ഈടനും, ടോമി ചമ്മനീയും കൂടി നാട് നന്നാക്കുമ്പോള്‍, ശോഭനമായ ഒരു ഭാവി ഞാന്‍ കാണുന്നു. നല്ലത് കാണുമ്പോള്‍ അഭ്നന്നിക്കാതിരിക്കാന്‍ വയ്യ. നല്ല ജോലി തുടരാന്‍ നിങ്ങള്ക്ക് കഴിയട്ടെ.
സ്വ. ലേ
0 comments:
Post a Comment