നിദ്ര - എന്റെ ചെറുപ്പ കാലത്ത് ഭരതന്‍ ച്ത്രങ്ങളോട് ഉണ്ടായിരുന്ന ആവേശത്തോടും, ആകാംഷയോടും കൂടെ തന്നെയാണ് ഞങ്ങള്‍ സിദ്ധാര്‍ഥ് ഭരതന്‍റെ ചിത്രം ആയ നിദ്ര കാണാന്‍ പോയത്. ഒരു കലാകാരന്റെ ക്രിയയുടെ പുറകിലുള്ള വിയര്‍പും, ത്യാഗവും മനസിലാക്കുന്നു...അതിനാല്‍ തന്നെ ആളൊഴിഞ്ഞ ഒരു സിനിമ കൊട്ടക എന്നെ സങ്കടപെടുതുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കാര്യം സിനിമ എടുത്ത സ്ഥലം ആണ്. ഉഗ്രന്‍. പക്ഷെ ക്യാമറ മാസ്മരികത ഒന്നും കാട്ടിയില്ല. പാട്ടുകള്‍ ഒന്നും തന്നെ മൂളാന്‍ പോയിട്ട് ..ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ല. ഭരതന്‍റെ എല്ലാ സിനിമകളിലും ഒരു ചടുലത നിറഞ്ഞിരുന്നു അത് ഈ സിനിമയില്‍ ഒട്ടും തന്നെ ഇല്ല. പലപ്പോഴും കഥ ഇഴഞ്ഞു നീങ്ങുന്ന ഒരു അനുഭവം. അത്ഭുതം ഒന്നും സംഭവിചില്ലെങ്ങില്‍, ഒരു ചിത്രത്തിന്റെ കൂടെ പരാജയം ഞാന്‍ കാണും..അഥവാ കണ്ടു കഴിഞ്ഞു....അങ്ങിനെ ആകല്ലേ എന്നാണ് പ്രാര്‍ത്ഥന എങ്കിലും.
varapuzha.com വരാപ്പുഴ.കോം - വരാപ്പുഴയുടെ നാട്ടുവിശേഷങ്ങള്‍ !. Views from Varapuzha,
Wednesday, February 29, 2012
Monday, February 27, 2012
മൗനം
കൂടുതല്‍ സംസാരിച്ചു തളരുന്നതിനെക്കാള്‍ എത്രയോ അഭികാമ്യം ആണ് മൗനം. സംസാരിക്കുമ്പോള്‍ എന്റെ ഊര്‍ജം ചോര്‍ന്നു പോകുന്നു, മൗനം എന്റെ ഊര്‍ജത്തെ പരിരക്ഷിക്കുന്നു, ആവശ്യം ഉള്ളിടത് ഉപയോഗിക്കാന്‍. മൗനം എന്ന് ഉദ്ധേശിക്കുന്നത് വാക്കിന്റെ മൗനം മാത്രമല്ല, പ്രവൃത്തിയുടെയും കൂടിയാണ്. നാം എല്ലാത്തിനും പ്രതികരിക്കേണ്ട, എല്ലാം ചെയ്യേണ്ട. തിരഞ്ഞെടുത്തവക്ക് മാത്രം പ്രതികരിച്ചാല്‍ മതി. ലോകം കണ്ടവരില്‍ മഹാനായ മലയാളീ, ശ്രീ ജിമ്മി ജോര്‍ജ്, കളിയില്‍ മാത്രം തന്റെ ഊര്‍ജം പ്രയോഗിക്കാന്‍, മറ്റെല്ലാം വേണ്ടെന്നു വെക്കുമായിരുന്നെന്നു അദ്ദേഹത്തിന്റെ പിതാവ് ഈ ഇടെ ഒരു ലേഖനത്തില്‍ പറയുകയുണ്ടായി. ഇത് ഒരു വലിയ ത്യാഗ പ്രവൃത്തി ആയി ഞാന്‍ കാണുന്നില്ല. തീവ്ര പ്രണയത്തില്‍ ഉള്ള ഒരാള്‍, തന്റെ പ്രണയിനിയെ അല്ലാതെ വേറെ ആരുടേയും വായില്‍ നോക്കാത്ത ഒരു അവസ്ഥ ആയെ ഞാന്‍ കാണുന്നുള്ളൂ. തന്റെ കര്‍മ മണ്ഡലവും ആയി ഒരു തീവ്ര ബന്ദം സ്ഥാപിച്ച ഒരാള്‍ വേറെ ഒന്നിനും വലിയ പ്രാധാന്യം കൊടുക്കാത്ത ഒരു അവസ്ഥ. പണ്ട് ചെയ്യാന്‍ സാധിക്കുമായിരുന്ന കാര്യങ്ങള്‍ പരിമിതമായിരുന്ന സമയത്ത്, നമ്മുടെ ശ്രദ്ധ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനായിരുന്നു. ഇന്ന് നമ്മുടെ സമയം എങ്ങിനെ വേണമെങ്കിലും ചിലവഴിക്കാന്‍ ഉപധികളുള്ള കാലത്ത്, ഏറ്റവും കുറവ് കാര്യങ്ങള്‍, ഏറ്റവും ഏകാഗ്രതയോടെ ചെയ്യുന്നതാണ് വിജയ രഹസ്യം. ഈ ഇടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ ബീന കണ്ണന്‍ പറഞ്ഞ പോലെ, വിജയത്തിനെ പിന്തുടര്‍ന്നിട്ടു കാര്യമില്ല, നമുക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍, ഏറ്റവും ഏകാഗ്രതയോടെ, ഏറ്റവും കൂടുതല്‍ ചെയ്യുമ്പോള്‍, വിജയം പതുക്കെ സംഭവിച്ചുകൊള്ളും. ശുഭാശംസകള്‍!.
Sunday, February 26, 2012
പോളിന്‍റെ പട്ടികള്‍ ......
പോളിന്‍റെ പട്ടി പ്രേമം അവന്റെ ചെറുപ്പത്തിലെ തുടങ്ങിയതാണ്. അതായതു അവനു ഉദ്ദേശം എട്ടു വയസ്സായപ്പോള്‍ ഞാന്‍ കണ്ടു തുടങ്ങിയതാണ് ഇതു. ഇന്നലെ ഇരുപത്തി എട്ടു വയസ്സായ പോളിനെ ഞാന്‍ കണ്ടു. അവന്റെ പട്ടി ഭ്രാന്തിനു കുറവൊന്നും വന്നിട്ടില്ല. അവന്‍ അവരെ വീട്ടിലെ അംഗങ്ങള്‍ പോലെ വളര്‍ത്തുന്നു. എന്തിനു...പട്ടികുഞ്ഞുങ്ങളെ വില്കുമ്പോള്‍ അതിന്റെ പുതിയ യജമാനന്‍ അതിനെ വേണ്ടപോലെ നോക്കുമോ എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ അവന്‍ അവയെ കൊടുക്കുകയുള്ളൂ. ഇന്നലെ അവന്‍ ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവരുടെയും വീട്ടില്‍ കഴിഞ്ഞ ഇരുപതു വര്‍ഷം ഉണ്ടായിരുന്ന പട്ടികളുടെ ചരിത്രം പറയുന്നത് കേട്ട് ഞാന്‍ അമ്പരന്നു ഇരുന്നു പോയി. അത്രയ്ക്ക് ആധികാരികവും, വൈകാരികവും ആയിട്ടാണ് അവന്‍ അതൊക്കെ പറഞ്ഞത്. നമുക്ക് ഇഷ്ടപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉള്ള വൈകാര്യത മുഴുവിന്‍ അവനില്‍ പ്രകടം ആയിരുന്നു....ഞാനും ഒരു പട്ടിയെ വാങ്ങിയാലോ എന്ന് ആലോചിക്കുകയാണ്.... കാരണം ചില വട്ടുകളൊക്കെ നല്ലതാണു.
Labels:
pets
Saturday, February 25, 2012
എന്റെ കണ്ണടയില്‍ പൊടി പിടിച്ചോ?
ഇന്ന് എന്ത് എഴ്തും എന്നോ...എല്ലാ ദിവസവും എഴുതണമോ എന്നോ ഒക്കെ ഉള്ള ഒരു സങ്കര്‍ഷത്തില്‍ ആണ് ഞാന്‍. വെറുതെ ചവര്‍ എഴ്തുന്നതിനേക്കാള്‍ ഭേദം, ഒന്നും മിണ്ടാതിരുക്കന്നതാണ് എന്ന് നിനച്ചിരിക്കുമ്പോള്‍ ഒരു നൂറു ചിന്തകള്‍ വെറുതെ മനസ്സിലേക്ക് കയറി വന്നു, പക്ഷെ ഒന്നിനും ഒരു കാമ്പ് ഇല്ല. എന്തുകൊണ്ടാണ് ഈ വിഷയ ദാരിദ്ര്യം. വിഡ്ഢി പെട്ടിയുടെയും, പൈങ്കിളി വാര്‍ത്തകള്‍ കുത്തി നിറച്ചു വരുന്ന പത്രങ്ങളെയും (അവരും വിഷയ ദാരിദ്ര്യം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്) ആശ്രിതന് എങ്ങിനെയാണ് കാമ്പുള്ള വിഷയങ്ങള്‍ കിട്ടുക.
നല്ല ചിത്രങ്ങള്‍ എടുക്കാന്‍ വീടിനു പുറത്തേക്കു ഇറങ്ങണം എന്ന് എഴുതി പിടിപ്പിച്ച ഏതോ പടമെടുപ്പുകാരനെ ഓര്‍മ വരുന്നു. അതോ ഇതുവരെ എഴ്ത്തിയത് എല്ലാം ശുദ്ധ വിഡ്ഢിത്തം തന്നെയോ. മിക്കവാറും എല്ലാ സൃഷ്ടാക്കളും സഹൃദയര്‍ തന്നെ. ആ നല്ല ഹൃദയം നഷ്ടപ്പെട്ടോ?. അതാണോ വിഷയ ദാരിദ്ര്യത്തിന്റെ മൂല കാരണം. എന്റെ കണ്ണടയില്‍ പൊടി പിടിച്ചോ?. നിങ്ങള്‍ ഒരു ശിശുവിനെപ്പോലെ ആകുന്നില്ലെങ്ങില്‍ എന്നിലേക്ക് വരാന്‍ സാധ്യം അല്ല.....ശാഖ മരത്തോടു ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഫലം പുറപ്പെടുവിക്കുന്നു...ശാഖയില്‍ നിന്നും വെട്ടി മാറ്റുമ്പോള്‍ കരിഞ്ഞു പോകുന്നു എന്ന് പഠിപ്പിച്ച സര്‍വേശ്വരാ, എന്നിലെ മാലിന്യങ്ങളെ പൊറുക്കണമേ, ഒരു നല്ല ഹൃദയം എനിക്ക് നല്‍കേണമ...ഈ ലോകത്തെ വേണ്ടപോലെ കാണാന്‍ എന്റെ കണ്ണുകള്‍ക്ക് ശക്തി നല്‍കേണമേ.
Labels:
social
Friday, February 24, 2012
ലോകാ സമസ്താ സുഖിനെ ഭവന്തു.
സ്വന്തം കണ്ണിലെ തടി എടുത്തു മാറ്റിയിട്ടു മറ്റുള്ളവരുടെ കണ്ണിലെ കരടു എടുത്തു മാറ്റാം..... സ്വന്തം കണ്ണില്‍ തടി ഇരിക്കുമ്പോള്‍ അപരന്റെ കണ്ണിലെ കരടു എങ്ങിനെ കാണാന്‍ കഴിയും. ജനാധിപത്യ രാജ്യം ആയതുകൊണ്ടോ എന്തോ...നമ്മളുടെത് ഒരു വിമര്‍ശക പ്രിയ സമൂഹം ആണ്. കല്കട്ടയിലെ മമതയുടെ കിരാത ഭരണത്തിനെതിരെ കൃത്യം വൈകുന്നേരം ഓഫീസ് വിടുന്ന സമയത്ത്, കല്കട്ട ഒരുവട്ടം പോലും കാണാത്ത മനുഷ്യരുടെ ജാഥ വേറെ ഏതെങ്കിലും നാട്ടില്‍ നടക്കുമോ. എല്ലായ്പോഴും ഞാന്‍ ശരി, നിങ്ങള്‍ തെറ്റ് എന്ന മനോഭാവം മാറി ഞാനും ശരി, നിങ്ങളും ശരി ...ഇടയ്ക്കിടെ ഞാന്‍ തെറ്റ്, നിങ്ങള്‍ ശരി, പിന്നെ വല്ലപ്പോഴും ഞാന്‍ ശരി, നിങ്ങള്‍ തെറ്റ് എന്ന അവസ്ഥയിലേക്ക് നമ്മള്‍ എത്തുമ്പോഴേ, സംസ്കാര സമ്പന്നര്‍ എന്ന് നമുക്ക് നമ്മെ തന്നെ വിളിക്കാന്‍ സാധിക്കുകയുള്ളൂ. വെറുതെ എല്ലാത്തിനെയും വിമര്‍ശിച്ചു ജീവിതം തുലക്കാതെ, മഹാത്മജി പറഞ്ഞ പോലെ ...ആ മാറ്റം നമ്മളില്‍ തന്നെ ആകട്ടെ. ലോകം മുഴുവന്‍ നന്നാക്കാനായി പുറപ്പെടും മുന്‍പ് നമുക്ക് ആദ്യം നല്ല വ്യക്തികള്‍ ആവാം...പിന്നെ നല്ല കുടുംബങ്ങള്‍....പിന്നെ സമൂഹം ....പിന്നെ ലോകം. ലോകാ സമസ്താ സുഖിനെ ഭവന്തു.
Labels:
social
Thursday, February 23, 2012
ഭാവി ഭീതി
എന്റെ ചുറ്റിനും നടക്കുന്ന കാര്യങ്ങള്‍ എന്നെ വല്ലാതെ ഭീതി പെടുത്തുന്നു. നല്ല ആരോഗ്യവന്മാരായ് ഇന്നലെ വരെ ജീവിതം നയിച്ചവര്‍ പെട്ടെന്ന് ഒരു ദിവസം മാരകമായ രോഗങ്ങള്‍ക്ക് വിധേയരാവുന്നു. വെറുതെ പനി പിടിക്കുന്നത് പോലെയാണ് മാരക രോഗങ്ങള്‍ ഇപ്പോള്‍ വരുന്നത്. നിനക്കാത്തത്, നിനച്ചിരിക്കാത്തപ്പോള്‍ സംഭവിക്കുന്നു. നാളെ അത് എനിക്കും സംഭവിക്കാം എന്ന ഭീതി എന്നില്‍ പടരുന്നു. രോഗങ്ങളുടെ കാര്യം ഒരു ഉദാഹരണം മാത്രം. ധന സ്ഥിതി, മക്കളുടെ ഭാവി, ജോലി സ്ഥിരത എന്നീ നൂറുകൂട്ടം ഭാവി കാര്യങ്ങള്‍ നമ്മുടെ ശാന്തിയെ പിച്ചി ചീന്തുമ്പോള്‍, നമ്മുടെ ഇന്നിനെ കുറിച്ച് ചിന്തിക്കാന്‍ എവിടെ സമയം. അങ്ങിനെ, ഇന്നിനെ, ഈ നിമിഷത്തെ വിസ്മരിച്ചുകൊണ്ട് നമ്മള്‍ നാളെയുടെ പിന്നാലെ പായുന്നു. ഫലം, ജീവിക്കാന്‍ മറന്നുപോയ ഒരു ജീവിതം.
നിങ്ങള്‍ നാളെയെ കുറിച്ച് ആകുലരാകേണ്ട, ഇന്നത്തെ ക്ലേശം ഇന്നത്തേക്ക് ധാരാളം എന്ന വാക്യത്തിന്റെ പ്രസക്തി അവിടെ ആണ്. ഇന്ന് നമുക്ക് ഇല്ലാത്തതിനെ കുറിച്ച് വേവലാതി പെടാതെ, ഇന്ന് നമുക്ക് ഉള്ളതിനെ കുറിച്ച് സന്തോഷിക്കാം, ഈശ്വരനോട് നന്ദി പറയാം, ക്രിതക്ജതയോടെ ജീവിക്കാം. ഓരോ നിമിഷവും. ഒരുപക്ഷെ അടിമപ്പെടല്‍ തന്നെയാണ് സ്വാതന്ത്ര്യം. ജീവിതം നമ്മള്‍ തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കാതെ, സര്‍വേശ്വരന് സമര്‍പിച്ചു, എല്ലാം നല്ലതിന് എന്ന വിശ്വാസത്തോടെ, ഓരോ നിമിഷവും, സൂക്ഷ്മതയോടെ, ക്രിയാത്മകം ആയി, ആനന്ദത്തോടെ നമുക്ക് ജീവിക്കാം. നാളെയുടെ ക്ലേശങ്ങള്‍ നാളെ. ഇന്ന്, ഇന്നത്തെ ക്ലേശങ്ങളും, സന്തോഷങ്ങളും തന്നെ ധാരാളം.
Labels:
inspiring,
spirituality
Wednesday, February 22, 2012
അമ്പതു നോയമ്പ് സന്ദേശം
ഇന്നുമുതല്‍ ലോകം എമ്പാടുമുള്ള ക്രിസ്ത്യാനികള്‍ അമ്പതു നോയമ്പ് ആരംഭിക്കുകയാണ്. കാലത്ത് ദൈവ കൃപയാല്‍ പള്ളിയില്‍ പോകാന്‍ സാധിച്ചു. വളരെ ചെറുതും, എന്നാല്‍ വളരെ അര്‍ഥം ഉളവക്കുന്നതുമായ അച്ഛന്റെ പ്രസംഗം, എനിക്ക് നന്നായി ഇഷ്ടപ്പെട്ടു, കാരണം അത് എന്നെ മധിക്കുന്നത് ആയിരുന്നു. ഈ നോയമ്പ് കാലത്ത് നമ്മളെ മറ്റുള്ളവര്‍ക് അപ്രീതികരം ആക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കി, ആ കാര്യത്തെ നമ്മുടെ ജീവിതത്തില്‍ നിന്നും ഉന്മൂലനം ചെയ്യുക എന്നതായിരുന്നു പ്രസംഗത്തിന്റെ സാരം. അത് അമിത സംസാരം ആവാം, അമിത ആഹാരം, അമിത മദ്യ സേവ, അമിത ഇന്റര്‍നെറ്റ് ഉപയോഗം, അമിത മൌനം, അമിത ധനമോഹം .....അമിതമായ എന്തും അതില്‍ പെടാവുന്നതാണ്. ഈ നോയമ്പ് കാലത്ത് അവനവന്‍റെ ഈ ബലഹീനത മനസ്സിലാക്കി, അതിനെതിരെ, ദൈവത്തിന്റെ കൂട്ട് പിടിച്ചു പടവെട്ടാനയിരുന്നു അച്ഛന്റെ ആഹ്വാനം.
ദൈവമേ, അതിനുള്ള ശക്തി തരേണമേ. അങ്ങയോടോത്തു എന്നിലെ മ്ലേച്ചതകളെ തുടച്ചു നീക്കാന്‍ ബലഹീനന്‍ ആയ എനിക്ക് ശക്തി നല്‍കേണമേ. ഈ നോയമ്പ് കാലം, എന്നെ ഒരു പുതിയ മനുഷ്യന്‍ ആക്കട്ടെ. എന്നെ ഞാന്‍ അങ്ങേക്ക് മുഴുവനായി സമര്‍പ്പിക്കുന്നു....അങ്ങ് എന്തിനാണോ എന്നെ ഭൂമിയിലേക്ക് അയച്ചത്, അതിലേക്കു പൂര്‍വാധികം ശക്തിയോടെ എന്നെ നയിക്കേണമേ. അതിനു വിഗ്നം ആയി നില്‍കുന്ന എല്ലാറ്റിനെയും അങ്ങയുടെ ശക്തിയാല്‍ തുടച്ചു മാറ്റട്ടെ. അഗാദത്തില്‍ നിന്നും നിന്നെ ഞാന്‍ വിളിക്കുന്നു, എന്നെ കൈവിടല്ലേ.....
Tuesday, February 21, 2012
Monday, February 20, 2012
Sunday, February 19, 2012
Whoever oppresses the poor to increase his own wealth, or gives to the rich, will only come to poverty.
When I saw him, he resembled like a Kathakali artist who is putting on the make up for the next show. I thought that he will make up a good subject to photograph. While focusing on him, I understood the gravity of the situation. He is a painter appointed by the painting contractor painting my house and the white dots are caused by the paint drops fell on him while painting. I am sure that many might have gone into his eyes as well. Since painting is his job, this might be happening every day for him. How many days can his eyes withstand this onslaught. His daily wage will be around Rs.500 which is hardly around 10 US dollar. Is that sufficient to take care of his present and future needs?. These are the thoughts in my mind when I am seeing this photograph taken by me.
Today I pray for all those who are working under potentially dangerous environments and are not taken care of properly by their employers
Labels:
bible
Saturday, February 18, 2012
Friday, February 17, 2012
Sunday, February 12, 2012
Saturday, February 11, 2012
Thursday, February 9, 2012
Positive clicks for daily life....: He is the one who walks in, when all the guests di...
Positive clicks for daily life....: He is the one who walks in, when all the guests di...: Sometimes the road is empty and lonely. I am tired, dejected and frustrated....on the verge of giving up on my destination. My ego is sh...
Positive clicks for daily life....: He is the one who walks in, when all the guests di...
Positive clicks for daily life....: He is the one who walks in, when all the guests di...: Sometimes the road is empty and lonely. I am tired, dejected and frustrated....on the verge of giving up on my destination. My ego is sh...
Wednesday, February 8, 2012
New swift dezire...i dont desire it.

Location:
Mamangalam, Mamangalam
Red tree...who will take responsibility for removing the decorations after the event...
A scene from north parur municipal junction.

Labels:
social
Location:
North Paravoor, North Paravoor
ഹെല്‍മെറ്റ് വെച്ചാലെന്താ..? സീറ്റ് ബെല്‍റ്റ് ഇട്ടാലെന്താ...? നിയമം പാലിച്ചാലെന്താ...? നമ്മുടെ നല്ലതിനല്ലേ ....
നിയമം പാലിക്കുന്നത് അഭ്യസ്ത വിദ്യര്ക് ചേര്‍ന്ന പ്രവൃത്തി ആണ്. പൊതു സ്ഥലങ്ങളില്‍ പുക വലിക്കാതിരിക്കുക, തുപ്പാതിരിക്കുക, ഉച്ചത്തില്‍ ഫോണ്‍ ചെയ്യാതിരിക്കുക, വരി പാലിക്കുക, മൂത്രം ഒഴിക്കാതിരിക്കുക, മദ്യപിച്ചു വാഹനം ഓടിക്കാതിരിക്കുക, മുതിര്‍ന്നവരെ ബഹുമാനിക്കുക, അപകടത്തില്‍ പെട്ടവരെ സഹായിക്കുക, അമ്ബുലന്സിനു വഴി കൊടുക്കുക, അന്യരോട് മാന്യമായി പെരുമാറുക, ഗതാഗത നിയമങ്ങള്‍ പാലിക്കുക എന്നീ ചെറിയ കാര്യങ്ങള്‍ നമ്മെ വലിയ മനുഷ്യരായി തീര്‍കുന്നു. ഇവ മറ്റുള്ളവരുടെ മുന്‍പില്‍ ആളാവാന്‍ ചെയ്യാതെ, സ്വ ബഹുമാനത്താല്‍ ചെയ്യുക കാര്യങ്ങള്‍ ഭംഗി ആക്കും. ആര് കണ്ടാലും ഇല്ലെങ്കിലും ഞാന്‍ മാന്യം ആയെ കാര്യങ്ങള്‍ ചെയ്യുകയുള്ളൂ എന്ന ബോധം ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കും. മാന്യമായ ഒരു സമൂഹം ..അതാകട്ടെ നമ്മുടെ പ്രവൃത്തി.
Labels:
social
Tuesday, February 7, 2012
Positive clicks for daily life....: Rich and poor have this in common: The LORD is the...
Positive clicks for daily life....: Rich and poor have this in common: The LORD is the...: Dear Lord, let me not discriminate people based on their wealth. Let me always have the realization that all are ...
Monday, February 6, 2012
ഈ ഫോണ്‍ ഇതുവരെ അടിപൊളി ആണ്...
ഈ വെള്ള നോക്കിയ ഫോണ്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആശ ൨൦൦ (asha 200) ആണ് മോഡല്‍. ഇരട്ട സിം കാര്‍ഡ്, ഖ്വേര്ടി (qwerty), അസ്സല്‍ സൌണ്ട് സ്പുടത, ചൂടകള്‍ ഇല്ല, ഒരു സിം പുറത്തു നിന്നുതന്നെ മാറ്റാം, ഫം റേഡിയോ, മുപ്പത്തി രണ്ടു GB വരെ മെമൊറി കൂട്ടം. വില ൪൫൦൦ (4500) അടുത്ത് . ടോര്‍ച് ഇല്ല. ആശയുടെ അടുത്ത മോഡല്‍ ഉടനെ പ്രതീക്ഷിക്കാം, ആശ 303. അതിനു ടൌച്ചും കീയും ഉണ്ട്. ഇന്ത്യക്ക് പുറത്തു അത് വാങ്ങിച്ചവര്‍ നല്ല അഭിപ്രായം ആണ് പറയുന്നത്.
"നാം എന്തിനെല്ലാം എതിരാണോ, അതെല്ലാം നമ്മെ തളര്‍ത്തും; നാം എന്തിനെല്ലാം അനുകൂലം ആണോ, അതെല്ലാം നമ്മെ ശക്തിപെടുതും"
ആരോ ട്വിട്ടെരില്‍ കോറിയിട്ട ഈ വരികള്‍ എന്നിലേക്ക് തുളച്ചു കയറിയിട്ട് കുറച്ചു മാസങ്ങള്‍ ആയി."നാം എന്തിനെല്ലാം എതിരാണോ, അതെല്ലാം നമ്മെ തളര്‍ത്തും; നാം എന്തിനെല്ലാം അനുകൂലം ആണോ, അതെല്ലാം നമ്മെ ശക്തിപെടുതും". ഇത് വായിച്ചതില്‍ പിന്നെ, വീറും വാശിയും മാത്രം നിറഞ്ഞ വെറും വാക്പയറ്റില്‍ നിന്നും എനിക്ക് മോചനം കിട്ടി എന്ന് പറയാം. വെറുതെ വിമര്‍ശിച്ചു നടന്നു ജീവിതം തുലച്ചവരെയാണ്, നമുക്ക് ചുറ്റും കാണുന്ന ശരാശരി മലയാളീ. അവന്‍ എല്ലാത്തിനെയും, എന്തിനെയും നിഷേദിക്കുന്നു, വിമര്‍ശിക്കുന്നു. ക്രിയാത്മകം ആയി ഒന്നും തന്നെ ചെയ്യുന്നില്ല. അങ്ങിനെയുള്ള ജന്മം ഒരു ശാപം കിട്ടിയ ജന്മം അല്ലെ. ഒരുനേരത്തെ ആഹാരം പോലും വേണ്ട എന്ന് വെക്കാതെ,പട്ടിണിയെ കുറിച്ചും, അന്ന ഹഴാരെയേ കുറിച്ചും തര്കിക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. ഈ അവസ്ഥയില്‍ ആണ് ഈ ഭുദ്ധ മത വാക്യത്തിന്റെ പ്രസക്തി. വെറുതെ വാചക പയറ്റുകളില്‍ ഊര്‍ജം കളയാതെ, വളരെ മൌനത്തോടെ നമുക്ക് ക്രിയാത്മകം ആയി, നമ്മാല്‍ ആകും വിധം ഇടപെട്ടു പ്രവര്‍ത്തിക്കാം, ശരിയായ സമൂഹ നന്മക്കായി.
Positive clicks for daily life....: Love your neighbor
Positive clicks for daily life....: Love your neighbor: If any household is too small for a whole lamb, they must share one with their nearest neighbor , having taken into account the ...
Sunday, February 5, 2012
Friday, February 3, 2012
Thursday, February 2, 2012
വില്ല പ്രൊജക്റ്റ് ...ഇരുപത്തി അഞ്ചെണ്ണം പണി കഴിഞ്ഞിരിക്കുന്നു !
ആലുവ പറവൂര്‍ റോഡില്‍, ആലങ്ങാടിനു സമീപം പണി തീരാറായ വില്ലകള്‍ വില്പനയ്ക്ക്. ബന്ദപ്പെടുക റെജിന്‍ ചാലപ്പുറം - 0091 9845828871
വില്ല പ്രൊജക്റ്റ് ...ഇരുപത്തി അഞ്ചെണ്ണം പണി കഴിഞ്ഞിരിക്കുന്നു !
Subscribe to:
Posts (Atom)






