വസ്തുതകള്‍


വരാപ്പുഴയെ  കുറിച്ച് ചില വസ്തുതകള്‍ 


മൂന്നു വശങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട വരാപ്പുഴ, ബാല്യം  വിട്ടു കൌമാരത്തിലേക്ക് കാലൂന്നി നില്ക്കുന്ന ഈറന്‍ അണിഞ്ഞ ഒരു യുവതിയെ  പോലെ, ഒരു ഗ്രാമത്തിന്റെ സൌമത്യ യില്‍ നിന്നും  ഒരു പട്ടണത്തിനെ കലപില യിലേക്ക് കാലൂന്നി നില്‍കുകയാണ്‌. ആധികാരികമായ കൊച്ചി നഗര പരിതി കേവലം ഒരു വിളിപ്പാടകലെ വരപ്പുഴയെ പുണരുവാനായി കൊതിച്ചു  നില്കുന്നു. ഇടപ്പയില്‍ നിന്നും കേവലം അഞ്ചു മൈല്‍ ദൂരം ആണ് വരപ്പുഴയിലേക്ക്. 

ഇരുപത്തി അയ്യായിരം മനുഷ്യര്‍ ഈ 7.74 ചതുശ്ര കിലോ മീറ്റര്‍ ന്റെ ഉള്ളില്‍ , 6 വാര്‍ഡുകളിലും, 4370 വീടുകളിലും വസിക്കുന്നു. പെണ്ണുങ്ങള്‍ക്കാന് ഇവിടെ മുന്‍‌തൂക്കം. 10,993 ആണ്ങ്ങള്‍ ഉള്ളപ്പോള്‍ പെണ്ണുങ്ങളുടെ എണ്ണം 11,521 ആണ്. ഒരു ചതുശ്ര കിലോമീറ്ററില്‍ 2909 മനുഷ്യര്‍, 1000 ആണുങ്ങള്‍ക് 1048 പെണ്ണുങ്ങള്‍ എന്ന അനുപാതത്തില്‍ കഴിയുന്നു. തീര്‍ത്തും അസുയ പെടുത്തുന്ന 93.88% ആണ് ഇവിടുത്തെ സാകഷരത. 

ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുസ്ലിമുകള്‍ എന്നീ മത വിഭാകങ്ങള്‍ വളരെ സ്നേഹത്തോടെ ഇവിടെ വസിക്കുന്നു. വിവാഹ പ്രായം ആയ യുവതിയെ പോലെ, വരാപ്പുഴ നാലു ബാങ്കുകളും, അവയുടെ ATM കളും, പള്ളികളും, അമ്പലങ്ങളും, മദ്രസ്സകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപതികളും   കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. 


A little bit about Varapuzha, a village on the verge of becoming a town - Varapuzha village, located on the suburbs of Kochi, in Kerala state (God's Own Country) of India. Comprises of 25,000 human beings,7.74 square kilo meteres, 6 wards, 4370 houses, 10,993 men, 11,521 women, 2909 people living in one square kilo meter, ladies per 1000 men = 1048 and has a envying literacy rate of 93.88%.