Monday, January 23, 2012
Sunday, January 22, 2012
നല്ലത് കാണുമ്പോള്‍ അഭ്നന്നിക്കാതിരിക്കാന്‍ വയ്യ.
പ്രിയപ്പെട്ടവരേ,
എറണാകുളം നഗരം, അറബിക്കടലിന്റെ റാണി എന്നാ പേര് അന്വര്‍ത്ഥം ആക്കുമാര്‍ മനോഹരി ആയിരിക്കുന്നു. റോഡുകള്‍ വളരെ നന്നായിരിക്കുന്നു. റോഡുകളില്‍ സിങ്ങപൂരിലും, ദുബായിലും കാണുന്ന രീതിയില്‍ രാത്രിയില്‍ മിന്നുന്ന വരകള്‍ ഇട്ടിരിക്കുന്നു. വഴികള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ എല്ലായിടത്തും സ്ഥാപിച്ചിരിക്കുന്നു. അടുത്ത കാലത്തൊന്നും വഴികള്‍ ഇത്ര മെച്ചപ്പെട്ടു കണ്ടിട്ടില്ല. ഉച്ചിഷ്ടം വഴിയരികില്‍ നിക്ഷേപിച്ചാല്‍ പിഴ തീര്‍ച്ച. പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചാലും, മദ്യപിച്ചു വണ്ടി ഓടിച്ചാലും മിക്കവാറും പിടിക്കപെടും. ഷാഡോ പോലീസ് വേഷം മാറിയും കറങ്ങുന്നുണ്ട്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജന നേതാക്കന്മാര്കും, ഉദ്യോഗസ്തന്മാര്കും, ജോലിക്കാര്‍കും, നികുതി കൊടുക്കുന്ന ജനങ്ങള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ഹൈബി ഈടനും, ടോമി ചമ്മനീയും കൂടി നാട് നന്നാക്കുമ്പോള്‍, ശോഭനമായ ഒരു ഭാവി ഞാന്‍ കാണുന്നു. നല്ലത് കാണുമ്പോള്‍ അഭ്നന്നിക്കാതിരിക്കാന്‍ വയ്യ. നല്ല ജോലി തുടരാന്‍ നിങ്ങള്ക്ക് കഴിയട്ടെ.
സ്വ. ലേ
Thursday, January 19, 2012
അമേരിക്കയില്‍ നിന്നും ഒരു ഫോണ്‍ വിളി .....
അമേരിക്കയില്‍ നിന്നും ഒരു ഫോണ്‍ വിളി .....അച്ചായന് നല്ല സുഖം ഇല്ല ...എല്ലാം തകിടം മറിക്കാന്‍ ആ ഒരു വിളി മതിയായിരുന്നു. അത് കേട്ട നിമിഷം മുതല്‍ എന്റെ ഉള്ളില്‍ ഒരു സമാധാനവും ഇല്ല. മനുഷ്യന്റെ കാര്യം ഇത്രയേ ഉള്ളോ എന്ന ചിന്ത എന്നെ മഥിക്കുന്നു. ഇന്ന് ഞാന്‍ നാളെ നീ എന്ന വാക്യങ്ങള്‍ എന്റെ കര്‍ണങ്ങളില്‍ മുഴങ്ങുന്നു. അത് ഒരു യാഥാര്‍ത്ഥ്യം തന്നെ. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരേകാല്‍ എത്രയോ പേര്‍ മരിച്ചു പോയിരിക്കുന്നു. എഴുപതു വയസ്സുവരെ ജീവിക്കുന്ന ഒരു ശരാശരി മനുഷ്യന്‍ 26250 ദിവസമേ ജീവിക്കുന്നുള്ളു എന്ന വസ്തുത ഞാന്‍ പലപ്പോഴും മറന്നു പോകുന്നു. ദൈവമേ ഈ നിമിഷം മുതല്‍ അങ്ങ് സൗജന്യം ആയി നല്‍കുന്ന ഓരോ നിമിഷത്തെ ജീവിതത്തിനും അങ്ങേക്ക് നന്ദി പറയുന്നു. ഇനിയുള്ള ഒരു നിമിഷം പോലും പാഴാക്കി കളയാതെ ജീവിക്കാനുള്ള കൃപ നല്‍കേണമേ. എളിമയോടും, ക്രിതക്ജതയോടും കൂടെ ജീവിക്കുവാനുള്ള ഒരു നിര്‍മല ഹൃദയം നല്‍കേണമേ. ഒരു ശിശു തന്റെ മാതാപിതാക്കളെ ആശ്രയിക്കുന്നതുപോലെ ഞാന്‍ എന്നെ അങ്ങയിലേക്ക് ചേര്‍ത്ത് വയ്കുന്നു. എന്നെ കൈവിടരുതേ.
Monday, January 16, 2012
Saturday, January 14, 2012
ചിന്താ വിഷയം
വാരാന്ത്യങ്ങളില്‍ എനിക്ക് ഇന്ത്യയില്‍ വസിക്കുന്ന സുഹൃത്തുക്കളില്‍ നിന്നും ഈ തപാല്‍ വളരെ കുറവേ കിട്ടാരുള്ളു കാരണം അന്ന് അവര്‍ക്ക് ഒഫീസ് അവധിയാണ്. ഇന്ത്യക്ക് പുരതുള്ളവരില്‍ നിന്നും വാരാന്ത്യങ്ങളില്‍ ആണ് ഈ തപാല്‍ അധികം വരുന്നത്. എന്താണ് കാരണം. ജോലി സമയത്ത് സ്വന്തം കാര്യം നോക്കലാണോ പണി. മാറേണ്ട ഒരു ജോലി സ്ഥല സംസ്കാരത്തിലെക്കണോ ഇതു വിരല്‍ ചൂണ്ടുന്നത്. അന്യരുടെ കാശു വാങ്ങി കീശയില്‍ ഇട്ടിട്ടു, സ്വന്തം കാര്യം അവന്റെ ചിലവില്‍ നോക്കുന്നത് നാണം കേട്ട പണി അല്ലെ. മാറുക. ഉടനെ.
Friday, January 13, 2012
Friday, January 6, 2012
Tuesday, January 3, 2012
Monday, January 2, 2012
Sunday, January 1, 2012
You can, if you think, you can...
Have you heard of Roger Bannister? He was the first athlete to run the mile in less than four minutes in 1954.
In doing so, he not only broke the four-minute barrier, but also taught us all a valuable lesson.
Back in the 1950's, the world record - 4 minutes 1.4 seconds - was
held by Sweden's Ginder Haegg. The record stood for several years since
it was set in 1945. Athletes, experts and the world were convinced that
it was impossible to run a mile in less than four minutes. Some even
argued that the human body was biologically incapable of running the
mile in less than four minutes!
And then, on 6th May, 1954, Roger Bannister did the impossible. He
broke the four minute barrier, finishing the race in 3 minutes, 59.4
seconds.
His rival - Charles Landy - had thrice run the mile in less than 4
minutes 2 seconds without breaching the 4 minute mark. The four minute
barrier was "like a wall", Landy had said. But guess what? Just 56 days
after Bannister's feat, Landy ran the mile in 3 minutes 57.9 seconds.
And by 1957, 16 athletes around the world ran the mile in under 4
minutes. The 4 minute mental barrier was truly shattered!
What really happened? Did coaches get smarter and teach the
athletes new techniques? Did running shoes get more sophisticated? Did
bodies suddenly get stronger? No. The 4 minute barrier it turned out was
not a physiological one - just a mental one! As Roger Bannister
explained later, it seemed illogical that you could run a mile in 4
minutes and a bit, but not break 4 minutes. His mind refused to accept
that barrier. That made all the difference.
Once that mental barrier was broken by Bannister, everyone believed
it could be done! And once the belief changed, the rest was easy.
It's important to understand that our achievements in life are
limited not by what we can do, but by what we THINK we can do. More than
ability, it's our attitude that makes the difference. As Henry Ford
said, "If you think you can, you can. And if you think you can't, you
are right".
You will probably find your mind constantly grappling with two
competing thoughts: 'I can't!' and 'I can!' How do you ensure the 'I
can' wins? How can we break our mental barrier of 'I can't'?
There was a man in Alaska who had a black dog and a white dog. His
dog fights attracted large crowds. Every week people would bet on which
dog would win. Sometimes the black dog won, and sometimes the white one.
One lady noticed that no matter which dog won, the owner always bet on
the right dog, and won each week. When the man retired the two dogs, the
lady asked him the secret.
"Simple," said the man. "I always bet on the dog I had been feeding all week."
So whether 'I can't' wins in your mind or 'I can', depends on which thought you are feeding!
Feed the 'I can' dog in your mind. The thought you feed, grows!
Focus on your strengths, and they will grow. Or keep thinking of your
weaknesses and your fears. And unfortunately they'll grow too.
You won't always find a Bannister to break your mental barrier. You
need to do it yourself. Once you start feeding the 'I can' thought, you
will achieve more than you ever thought was possible!
പുതുവത്സര ചിന്ത .....
പുതുവത്സരത്തിന്റെ പ്രഭാത സൂര്യന്‍ കൊച്ചി നഗരത്തിനുമേല്‍ പതിക്കുന്നു. കൊച്ചി ഒരു വലിയ ആഘോഷത്തിന്റെ ആലസ്യത്തില്‍ നിന്നും മെല്ലെ ഉണരുന്നു. എന്റെ പുതുവത്സരം ആരംഭിച്ചത് കന്നംകുന്നത് പള്ളിയില്‍ പാതിരാ കുര്‍ബാന കണ്ടുകൊണ്ടായിരുന്നു, ചൊട്ടയിലെ ശീലം ചുടുല വരെ എന്ന ചൊല്ലിനെ അന്വര്‍ഥം ആക്കും വിധം. അപ്പനില്‍ നിന്നും ഞാന്‍ പഠിച്ചു, വരും തലമുറയിലേക്കു ഞാന്‍ അറിഞ്ഞോ, അറിയാതെയോ പകര്‍ന്ന ഒരു ആചാരം. കര്‍ത്താവിനു എല്ലാത്തിനും നന്ദി അര്‍പിച്ചുകൊണ്ട് പള്ളിക്കകത്ത് തുടങ്ങിയ എന്റെ പുതുവത്സരം, പള്ളിക്ക് പുറത്തു കുടിച്ചു കൂത്താടി, മൃഗങ്ങളെ പോലെ അലമുറയിടുന്ന ഒരു വളരുന്ന അഥവാ തളരുന്ന ശുഷ്കിച്ച തലമുറയെ തിരിച്ചറിഞ്ഞു. എന്റെ ദൈവമേ, ഇവന്മാര്‍ക് മദ്യം നന്നായി ആസ്വദിക്കാന്‍ പോലും അറിയില്ലേ. വെറുതെ കുറെ അപശബ്ദം പുറപ്പെടുവിക്കുന്നതോ, കുടിച്ചു ലക്കുകെട്ട് ഇല്ലാത്ത സന്തോഷം വരുതുന്നതോ ...അതാണോ ആഘോഷം. രാത്രി ഒരുമണിക്ക് ഭരത് ടൂറിസ്റ്റ് ഹോമില്‍ നിന്നും മസാല ദോശ കഴിചിറങ്ങിയ എന്നെയും പോലീസ് ഊതിച്ചു. ഇത്തവണ ഞാന്‍ സധൈര്യം ഊതി....അയാള്‍ എനിക്ക് പുതുവത്സര ആശംസകളും അര്‍പിച്ചു. കുടിച്ചു ലക്കുകെട്ട് പോസ്റ്റിന്റെ സഹായത്തോടെ നേരെ നില്‍കാന്‍ പാടുപെടുന്ന ഒരു ചെറുപ്പക്കാരന്റെ ചിത്രം ...ഒരു നിമിഷം അങ്ങിനെ ഒരു മകന്‍ ഇല്ലാത്തതിനെ കുറിച്ച് എന്നെ സന്തോഷവനാക്കി. സാരമില്ല....ഉയിര്തെഴുന്നെല്കൂ....മുടിയനായ പുത്രന്മാരെ...കര്‍ത്താവു കാത്തിരിക്കുന്നു, നിന്നെ കൈ പിടിച്ചു രക്ഷയുടെ മാര്‍ഗത്തിലേക്ക്, ഏറ്റവും മനോഹരമായ ആഘോഷത്തിലേക്ക് കൈ പിടിച്ചു കയറ്റുവാന്‍...നിന്റെ കരം ഒന്ന് നീട്ടയാല്‍ മാത്രം മതി.....കെട്ടുകള്‍ വിടട്ടെ.......മുടിയനായ ഞാന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ്, അല്ലാ, എല്ലാ ദിവസവും ചെയ്യുന്നത് പോലെ....ദൈവമേ ഈ അഗാദത്തില്‍ നിന്നും നിന്നെ ഞാന്‍ വിളിക്കുന്നു. എന്നെ കര കയറ്റെണമേ....എന്നെപ്പോലുള്ളവരെയും, അല്ല നിന്റെ ചായയില്‍ സൃഷ്ടിക്കപെട്ട...പല കാരണങ്ങള്‍ കൊണ്ട് നിന്റെ ചായ നഷ്ടപ്പെട്ട എല്ലാ മക്കളെയും ..........ദൈവമേ നന്ദി...വേറെ ഒന്നിനും അല്ല...ഞങ്ങള്‍ക്ക് ഒരു അത്താണി അഥവാ ആശ്രയം അങ്ങില്‍ ഉള്ളതുകൊണ്ട്....ലോകം മുഴുവന്‍ കൈവിട്ട അവസരങ്ങളില്‍ അങ്ങ് അഭയം ആയി ഉണ്ടെന്നുള്ള വസ്തുത ഇരുളില്‍ വസിക്കുന്ന എന്നെപോലുള്ള മുടിയനായ പുത്രന്മാര്ക് പ്രത്യാശ നല്‍കുന്നു. ഈ പുതുവത്സരത്തിലെ എല്ലാ ചുവടുകള്‍ക്കും ഒപ്പം അങ്ങ് ഉണ്ടാകണമേ....
Saturday, December 31, 2011
ഒരു ന്യൂ ഇയര്‍ ചിന്ത .....
ആരവങ്ങളില്ല ...ഇല്ല, വളരെ പവിത്രം ആയ ഒരു ന്യൂ ഇയര്‍ രാത്രി.....ജീവിതത്തില്‍ എന്നും കൂടെ നിന്നവരുടെ കൂടെ ....അതിന്റെ ഭംഗി ഒന്ന് വേറെ തന്നെ... ആരോ വിരല്‍ മീടി ഒരു മണ്ണ് വീണയില്‍ .....എന്ന ഗാനം പതുക്കെ എങ്ങോ നിന്നും എത്തുന്നു..പടക്കം പൊട്ടിച്ചു ആഹ്ലാദം പങ്കു വയ്ക്കുന്നവര്‍ തെരുവുകളില്‍...പല പ്രാവശ്യവും ന്യൂ ഇയര്‍ ആഘോഷിച്ചു ഉന്മാതിച്ച മണ്ണില്‍ പഴുത്ത ഇലകളുടെ ഇടയില്‍ നിന്നും ഒരു പുതിയ ജീവന്റെ നാമ്പ്......ദൈവമേ നന്ദി. എല്ലാത്തിനും...എല്ലായ്പോഴും നന്ദി....നന്ദി പറയാന്‍ അര്‍ഹത ഇല്ലെങ്കിലും...
പുതു വത്സര ആശംസകള്‍
എല്ലാവര്ക്കും പുതു വത്സരത്തിന്റെ ആശംസകള്‍.
എന്ത് ആശംസിക്കണം എന്നതാണ് എന്നെ അലട്ടുന്ന പ്രശ്നം. ആശംസകള്‍ക്ക് അര്‍ഥം ഇല്ലാതെ ആയിരിക്കുന്നു. അപരന്റെ പതനത്തില്‍ വേദനിക്കുന്നവര്‍ക്കല്ലേ, അപരന്റെ ഉയര്‍ച്ചയില്‍ ആനന്ദിക്കാന്‍ കഴിയുകയുള്ളൂ. ന്യൂസ് പേപ്പര്‍ വില്കണം എങ്കില്‍ അതിന്റെ മുന്‍പില്‍ ഒരു അപകടമോ, കൊലപാതകമോ, പെണ്‍ വാണിബ്യമോ നിറഞ്ഞു നില്കണം എന്നാഅവസ്ഥ. ഇതെല്ലം വിരല്‍ ചൂണ്ടുന്നത് അപരന്റെ വീഴ്ചകളില്‍ സന്തോഷിക്കുന്ന ഒരു സമൂഹത്തെ ആണ്. മുല്ലപ്പെരിയാര്‍ പൊട്ടി മുപ്പതു ലക്ഷം മരിച്ചാലും എന്റെ അധികാരത്തിനു ഒന്നും പറ്റരുത് എന്ന രാഷ്ട്രീയ ചിന്ത തന്നെ ഇതിനു ഉദാഹരണം. പിന്നെ എന്തിനു വെറുതെ ഒരു ആശംസ.
"Be the change you want to see in this world" എന്ന മഹാത്മജിയുടെ വാക്കുകളില്‍ ആവേശം പൂണ്ടു, "ലോകാ സമസ്താ സുഖിനെ ഭവന്തു" എന്ന് ഈ പുതുവത്സരത്തില്‍ നിങ്ങള്ക്ക് ആശംസ നേരുന്നു. സര്‍വേശ്വരന്‍ എല്ലാ വിധ ആയുര്‍ ആരോഗ്യ സൌഖ്യങ്ങളും നിങ്ങള്ക് നല്കുമാരാകട്ടെ.
Subscribe to:
Posts (Atom)







